ചിത്രകാരൻ, ചുവർ ചിത്രകാരൻ, രാഷ്ട്രീയ ചിത്രകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് റിക്കാർഡോ ഗോവിയ എന്ന റിഗോ 23.
ഉള്ളടക്കം
- 1 ജീവിതരേഖ
- 2 പ്രദർശനങ്ങൾ
- 3 എക്കോ അർമദ
- 4 പുരസ്കാരങ്ങൾ
- 5 അവലംബം
- 6 പുറം കണ്ണികൾ
ജീവിതരേഖ[തിരുത്തുക]
പോർച്ചുഗീസ് ദ്വീപായ മദീരയിൽ 1966ൽ ജനിച്ചു. സാൻ ഫ്രാൻസിസ്കോയിലെ ആർട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഫൈൻ ആർട്സിൽ ബിരുദവും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദാനന്തര ബിരുദവും നേടി. കോളജ് പഠനകാലത്തു തന്നെ വരയുടെ ലോകത്തു സജീവമായി. 1995ൽ ‘റിഗോ 95” എന്നും 1997ൽ ‘റിഗോ 97” എന്നും പേരു മാറ്റിയ ഈ കലാകാരൻ 2003 മുതൽ ‘റിഗോ 23” എന്ന പേരിലാണ് അറിയപ്പെടുന്നത്. 1990കളിൽ സാൻഫ്രാൻസിസ്കോയിലെ ചുവർ ചിത്രകലാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വാസ്കോ ഡ ഗാമയുടെ ക്രൂരകൃത്യങ്ങളാണ് റിഗോയുടെ ഇൻസ്റ്റേലനു വിഷയം.
ബ്ളാക്ക് പാന്തേഴ്സും അമേരിക്കൻ ഇന്ത്യൻ മൂവ്‌മെന്റ് പോലുള്ള രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട റിഗോ രാഷ്ട്രീയത്തടവുകാരുടെ ജീവിതവും തന്റെ സൃഷ്ടികളിലൂടെ ലോകത്തെ അറിയിച്ചു.
പ്രദർശനങ്ങൾ[തിരുത്തുക]
- ഷെൻസെൻ-ഹോങ്കോങ് ബൈസിറ്റി ബിനാലെ
- ലിയോൺ ബിനാലെ
- ലിവർപൂൾ ബിനാലെ
- കലിഫോർണിയ ബിനാലെ
- കൊച്ചി-മുസിരിസ് ബിനാലെ
എക്കോ അർമദ[തിരുത്തുക]
കൊച്ചി-മുസിരിസ് ബിനാലെയിൽ റിഗോ 23 അവതരിപ്പിച്ച ഇൻസ്റ്റളേഷനാണ് എക്കോ അർമദ. മുളയും ഇരുമ്പുവളയങ്ങളും കയറുമെല്ലാം ചേർത്താണ് ഇൻസ്റ്റലേഷന്റെ മുഖ്യഭാഗം നിർമിച്ചത്. പത്തു മീറ്റർ നീളമുള്ള, സിലിണ്ടർ രൂപത്തിലുള്ള ഈ കലാ ശിൽപ്പത്തിന്റെ ഒരു വശത്തുനിന്ന് നോക്കിയാൽ മറുവശത്ത് വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ കാണാം. ഇൻസ്റ്റലേഷന്റെ വശങ്ങളിലായി 270 മുളവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പോർച്ചുഗീസുകാർ കൊച്ചിയിൽ അവശേഷിപ്പിച്ച കാപ്പിരി മിത്തിന്റെ ചുവടുപിടിച്ചാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കുന്നത്. പോർച്ചുഗീസുകാർ അടിമവേലക്ക് കൊണ്ടുവന്ന കാപ്പിരികളെ 1663 ൽ മടക്കയാത്രക്കുമുമ്പ് അവർ കൊന്നൊടുക്കിയശേഷം ആ ആത്മാക്കളെ, തങ്ങൾ മണ്ണിൽ കുഴിച്ചിട്ട നിധിപേടകങ്ങൾക്ക് കാവലേൽപ്പിച്ചെന്നാണ് സങ്കൽപ്പം. വാസ്കോ ഡ ഗാമ കൊല ചെയ്ത തലപ്പണ നമ്പൂതിരി എന്ന പുരോഹിതനുമായി ബന്ധപ്പെട്ട കഥയുമായി ചേർത്താണ് റിഗോ23 തന്റെ ഇൻസ്റ്റലേഷന്റെ മറ്റൊരു ഭാഗം തയ്യാറാക്കിയിരിക്കുന്നത്. ഇയാളുടെ ചെവികൾ അറുത്തുമാറ്റി പട്ടിയുടെ ചെവികൾ വെച്ചുപിടിപ്പിച്ചതായാണ് വിശ്വാസം. പോർച്ചുഗീസുകാരുമായുള്ള പോരാട്ടത്തിൽ മരണമടഞ്ഞവർക്കുള്ള ആദരവായാണ് മുളയും കയറുമെല്ലാമുള്ള വലിയ കുഴലിന്റെ വശങ്ങളിൽ വിളക്കുകൾ കത്തിക്കുന്നത്.[1] കൊച്ചി സ്വദേശിയായ ജോർജ് തുണ്ടിപ്പറമ്പിൽ (റോയ്) രചിച്ച ഇംഗ്ലീഷ് നോവൽ 'മായ'യുടെ ഇതിവൃത്തമാണ് ഡച്ച് സെമിത്തേരിയും കാപ്പിരിയും.[2]
പുരസ്കാരങ്ങൾ[തിരുത്തുക]
1999 Biennal Award, The Louis Comfort Tiffany Foundation, New York, NY
2006 Eureka Fellowship, Fleishhacker Foundation, CA
2007 Howard Fellowship, Brown University, Providence, RI;
അവലംബം[തിരുത്തുക]
- ↑ http://www.madhyamam.com/news/205128/121218
- ↑ http://www.mathrubhumi.com/online/malayalam/news/story/1988433/2012-12-07/kerala
പുറം കണ്ണികൾ[തിരുത്തുക]
- കാപ്പിരി കൊച്ചിയുടെ മണ്ണിൽ ശിൽപ്പമാകുന്നു
- കരവിരുതും ചാലിച്ചൊരു ചരക്കുനീക്കം